ബുധനാഴ്ച പിഡിപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചു
ബുധനാഴ്ച പിഡിപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചു. അബ്ദുള്‍ നാസര്‍ മദനിയുടെ നിര്‍ദേശപ്രകാരമാണ് ഹര്‍ത്താല്‍ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് പിഡിപി വൈസ് പ്രസിഡന്റ് സുബൈര്‍ സ്വലാഹി അറിയിച്ചു.
പിഡിപി നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി ആവശ്യപ്പെട്ടിരുന്നു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുളള അനുവാദം ലഭിക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് ഒമ്പതിനാണ് മഅദനിയുടെ മകന്‍ ഹഫീസ് ഉമര്‍ മുക്താറിന്റെ വിവാഹം. വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതയായ മാതാവിനെ കാണുന്നതിനുമായി ജാമ്യവ്യവസ്ഥയില്‍ 20 ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് മഅദനി ബെംഗളൂരു വിചാരണ കോടതിയെ സമീപിച്ചിരുന്നു.