ഞാന്‍ കള്ളം പറയില്ല, ഇനിയും വന്‍ സ്രാവുകളെ പിടികൂടാനുണ്ടൈന്ന് പള്‍സര്‍ സുനി

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ഇനിയും സ്രാവുകള്‍ പിടിയിലാകാനുണ്ടെന്നു കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മാധ്യമങ്ങളോടു പ്രതികരിച്ചു. ഇനിയും വന്‍ സ്രാവുകളുണ്ട്.

ഞാന്‍ കള്ളം പറയില്ല. വ്യക്തമായ തെളിവുകള്‍ എന്റെ പക്കലുണ്ടെന്നും സുനി പറഞ്ഞു. മറ്റൊരു കേസില്‍ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനി മാധ്യമങ്ങളോടു പ്രതികരിച്ചത്.

ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി നേരത്തെയും പറഞ്ഞിരുന്നു. ഇപ്പോള്‍ കുടുങ്ങിയത് തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ’ എന്നായിരുന്നു സുനി അന്ന് പ്രതികരിച്ചത്.

അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഥ പകുതിയേ ആയിട്ടുള്ളൂ എന്നായിരുന്നു സുനി പ്രതികരണം. കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവയിലെ വി.ഐ.പിയോട് ചോദിക്കണമെന്നും സുനി പ്രതികരിച്ചിരുന്നു.