ഹോട്ടല്‍ ബില്ലടയ്ക്കാതെ ടോമിന്‍ തച്ചങ്കരി മുങ്ങി

കോഴിക്കോട്: എ.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലില്‍ ബില്‍ നല്‍കാതെ മുങ്ങി. കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് തച്ചങ്കരി ഹോട്ടലില്‍ താമസിച്ചത്.

ഒരു ദിവസം താമസിച്ചതിന് 8,519 രൂപ ബില്‍ ആയെങ്കിലും തച്ചങ്കരി അത് നല്‍കാതെ പോകുകയായിരുന്നു. എന്നാല്‍ താന്‍ പണം നല്‍കിയിട്ടുണ്ടെന്നും ബില്‍ പോലീസ് ആസ്ഥാനത്തെത്തിക്കാന്‍ വൈകിയതാണ് കാരണമെന്നുമാണ് തച്ചങ്കരിയുടെ വിശദീകരണം.