നോട്ടുക്ഷാമം പരിഹരിക്കാന്‍ 200 രൂപാ നോട്ടുകള്‍ അടുത്ത മാസം വിപണിയില്‍ എത്തും
നോട്ടുനിരോധനത്തിനെ തുടര്‍ന്ന്‍ രാജ്യത്ത് ഉണ്ടായ ക്ഷാമം പരിഹരിക്കുവാന്‍ വേണ്ടി 200 രൂപാ നോട്ടുകള്‍ അടുത്ത മാസം വിപണിയില്‍ എത്തും. അടുത്ത മാസത്തോടെ ഇവ ലഭ്യമാവുമെന്നാണ് സൂചന. 200 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി 2000 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ണ്ണമായും നിര്‍ത്തി വെച്ചിരിക്കുകയാണ് ഇപ്പോള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം ഏപ്രിലിലാണ് അംഗീകരിച്ചത്. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം കൂടി ലഭിച്ചതോടെയാണ് അച്ചടി തുടങ്ങിയത്.
കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പുതിയ നോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റിസര്‍വ് ബാങ്കിന് കീഴിലുള്ള രണ്ട് പ്രസ്സുകളിലാണ് 200 രൂപ നോട്ടിന്റെ അച്ചടി പുരോഗമിക്കുന്നത്. കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തില്‍ വരുന്നതോടെ 2000 രൂപ നോട്ടിന്റെ അച്ചടി കുറച്ചു കൊണ്ടു വരാനാണ് ആര്‍ബിഐ വൃത്തങ്ങള്‍ ആലോചിക്കുന്നത്. ജൂണ്‍ മാസത്തിലാണ് 200 രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചത്. 21 ദിവസമാണ് അച്ചടി പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം. അതേസമയം 2000 നോട്ടുകള്‍ കൊണ്ട് വന്നത് വിചാരിച്ച അത്ര വിജയകരമായിട്ടില്ല. രാജ്യത്ത് ഏറ്റവുമേറെ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന 500 രൂപ, 1000 രൂപ നോട്ടുകള്‍ ഒറ്റയടിക്കു നിരോധിച്ച ശേഷമാണ് സര്‍ക്കാര്‍ പകരം 2,000 രൂപാ നോട്ടുകള്‍ ഇറക്കിയത്.