ആ മാഡം റിമിടോമി എന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ; ആകെ കുഴഞ്ഞു മറിഞ്ഞു നടി ആക്രമിക്കപ്പെട്ട കേസ്

കൊച്ചി : നടി ആക്രമിക്കപ്പെട്ടക്കേസ് വഴിത്തിരിവില്‍. കേസില്‍ തുടക്കത്തിലേ പറഞ്ഞുകേട്ട മാഡം എന്ന വ്യക്തി ഗായികയും ടിവി അവതാരകയുമായ നടി റിമിടോമിയാണ് എന്നാണു ഇപ്പോള്‍ ലഭിക്കുന്ന സൂചന. റിമി ടോമിയെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യുമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നു. ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവരെ ചോദ്യം ചെയ്താല്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇരുവരും തമ്മില്‍ നിരവധി റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുമുണ്ടെന്നും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

ചോദ്യംചെയ്യാന്‍ തീരുമാനിച്ചതോടെ റിമി ടോമിയോട് വിദേശത്തേക്ക് പോകരുതെന്നും ഷോകള്‍ റദ്ദാക്കണമെന്നും അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയും റിമിയും നേരത്തെ അടുത്തസുഹൃത്തുക്കളായിരുന്നു. എന്നാല്‍ കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവാര്യര്‍ അറിഞ്ഞത് നടിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് വിശ്വസിച്ച റിമി, നടിയുമായി അകലുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണഉദ്യോഗസ്ഥര്‍ക്ക് മനസിലായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗൂഢാലോചനയിലും റിമിക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നത്. നേരത്തെ കള്ളപ്പണക്കേസില്‍ റിമിടോമിയുടെ വീട്ടില്‍ റെയ്ഡ് നടക്കുകയും കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.