സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍
സി.പി.എമ്മിന്റെ ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ നടത്താന്‍ പാര്‍ട്ടി തീരുമാനം. സീതാറാം യെച്ചൂരി പാര്‍ട്ടി സെക്രട്ടറിയായതിനു ശേഷമുള്ള ആദ്യ പാര്‍ട്ടി കോണ്‍ഗ്രസാണ് ഹൈദരാബാദിലാണ് നടക്കുക.
കേന്ദ്രത്തിലെ ബി.ജെ.പി. ഭരണം ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം. സ്വീകരിക്കുന്ന നയം തുടങ്ങി നിര്‍ണായക കാര്യങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ചര്‍ച്ചയാകും. 21ാം പാര്‍ട്ടി കോണ്‍ഗ്രസ് വിശാഖപട്ടണത്താണ് നടന്നത്.
പാര്‍ട്ടി സെക്രട്ടറിയായി പ്രകാശ് കരാട്ട് ചുമതല ഒഴിഞ്ഞതും സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തതും വിശാഖപട്ടണത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു.