പുതിയ അടവുമായി നിസാം: തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ശിക്ഷ മരവിപ്പിച്ച് വിദഗ്ധ ചികിത്സക്കായി തന്നെ വിട്ടയക്കണമെന്ന് കോടതിയോട്

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വാഹനം കയറ്റിയും, മര്‍ദ്ദിച്ചും കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വിവാദ വ്യവസായി നിസാമിന്റെ പുതിയ ആവശ്യം വിദഗ്ധ ചികിത്സക്കായി വിട്ടയ്ക്കണമെന്നാണ്. ഇതിനിടയില്‍ നിസാമിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടു.

നിസാം സമര്‍പിച്ച അപ്പീലില്‍ ആണ് പുതിയ ആവശ്യം. തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും വിദഗ്ധ ചികിത്സക്കായി ശിക്ഷ മരവിപ്പിച്ച് തന്നെ വിട്ടയക്കണമെന്നുമാണ് അപ്പീലിലെ ആവശ്യം. സെഷന്‍സ് കോടതി വിധിക്കെതിരായ അപ്പീലിനൊപ്പമാണ് പുതിയ അപേക്ഷയും ഹൈകോടതിയില്‍ സമര്‍പ്പിച്ചത്.

സെഷന്‍സ് കോടതി ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നിസാം നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ ഹൈകോടതിയുടെ മൂന്ന് ബെഞ്ചുകള്‍ പിന്‍മാറിയിരുന്നു. പുതിയ അപേക്ഷ നാലാം ബെഞ്ചിലാണ് പരിഗണിക്കുന്നത്.