വെളുത്ത സണ്ണി കറുത്ത കുഞ്ഞിനെ ദത്ത് എടുത്തു എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം ; വെളിവായത് സോഷ്യല്‍ മീഡിയയുടെ സവര്‍ണ്ണ നിലപാട്

മുംബൈ : ബോളിവുഡിലെ മിന്നും താരമായ സണ്ണി ലിയോണ്‍ ഒരു കുഞ്ഞിനെ ദത്ത് എടുത്തത് ലോകമാധ്യമങ്ങളില്‍ വരെ വമ്പന്‍ വാര്‍ത്തയായി മാറിയിരുന്നു. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ലോകത്തിനോട് വെളിപ്പെടുത്തിയത്. സണ്ണി ചെയ്ത സല്‍പ്രവര്‍ത്തിയെ ഏവരും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയപ്പോള്‍ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയയും രംഗത്ത് വന്നു. മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്നാണ് സണ്ണി ലിയോണ്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്. രണ്ട് വര്‍ഷം മുമ്പ് ഇവിടം സന്ദര്‍ശിച്ച സണ്ണി ലിയോണ്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. 21 മാസം പ്രായമുള്ള നിഷ എന്ന പെണ്‍കുട്ടിയെയാണ് ഇപ്പോള്‍ സണ്ണി ദത്തെടുത്തത്. അവള്‍ ഇനി മുതല്‍ നിഷ കൗര്‍ വെബ്ബര്‍ എന്നറിയപ്പെടുമെന്ന് താരം വെളിപ്പെടുത്തുകയും ചെയ്തു . അതിന്റെ കൂടെ ഭര്‍ത്താവും കുഞ്ഞുമായുള്ള ഒരു ചിത്രം സണ്ണി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

ഇതാണ് ആരാധകര്‍ എന്ന് പറയുന്നവരെ ചൊടിപ്പിച്ചത്. അതിനു ക്രൂരമായ ഭാഷയിലാണ് പലരും മറുപടി നല്‍കിയത്. വെളുത്ത ‘അവളെ ഉപേക്ഷിക്കു, സൗന്ദര്യമില്ലാത്ത ഈ കുഞ്ഞിനെ ദത്തെടുത്തത് ആരാധകരെ വേദനിപ്പിക്കുന്നു’ തുടങ്ങിയ കമന്റുകളായിരുന്നു സണ്ണി ലിയോണ്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിന് താഴെ ചിലര്‍ കമന്റ് ചെയ്തത്. സണ്ണി ലിയോണ്‍ കറുത്ത കുഞ്ഞിനെ ദത്തെടുത്തതാണ് ചില ആരാധകരെ ചൊടിപ്പിച്ചത്. അതുപോലെ പോണ്‍സ്റ്റാറായിരുന്ന സണ്ണിക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള അവകാശമില്ലെന്നാണ് പലരും വാദിക്കുന്നത്. കുഞ്ഞിനെ സണ്ണി വഴി തെറ്റിക്കുമെന്നാണ് മറ്റു ചിലരുടെ കണ്ടെത്തല്‍. വെളുത്ത് സുന്ദരിയായ സണ്ണി കറുത്ത നിറുമുള്ള ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത് മദര്‍ തെരേസയാകാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. എന്തുകൊണ്ടാണ് ഒരു കറുത്ത ഇന്ത്യന്‍ കുട്ടിയെ ദത്തെടുത്തത് ഒരു കനേഡിയന്‍ കുട്ടിയെ ആകാമായിരുന്നില്ലേ എന്നും ഒരാള്‍ ചോദിക്കുന്നു. ഇതിന്റെ ഇടയില്‍ സദാചാരം വിളമ്പുന്ന ചിലരും ഉണ്ട്.

അച്ഛനന്മമാര്‍ എന്തൊക്കെയാണ് ചെയ്തിരുന്നതെന്ന് ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ ഭാവിയില്‍ കുഞ്ഞിന് മനസിലാകും. ഇത്രയും മോശപ്പെട്ട ഒരു കുടുംബത്തിലെത്തിയതിന് അവള്‍ സ്വയം ശപിക്കുമെന്നും ഒരു ആരാധകന്‍ തന്റെ കമന്റില്‍ സൂചിപ്പിക്കുന്നു. കൂടാതെ സണ്ണിയുടെ കുടുംബത്തില്‍ നിഷ വളരേണ്ടതില്ലെന്നും പഴയ അനാഥാലയത്തിലേക്ക് തന്നെ മടങ്ങി വരു. മറ്റൊരു കുടുംബം നിന്നെ ദത്തെടുത്തുകൊള്ളുമെന്നുമാണ് ഒരാളുടെ കമന്റ്. സണ്ണി ലിയോണ്‍ നടിയാണ് മദര്‍ തെരേസ അല്ലെന്നും ഒരാള്‍ ഓര്‍മ്മപ്പെടുത്തുന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ പൊതുവേ വെച്ച് പുലര്‍ത്തുന്ന സവര്‍ണ്ണ മേധാവിത്വത്തിന്റെ പ്രതിഫലനമാണ് കമന്റുകളില്‍ കാണുവാന്‍ കഴിയുന്നത്. സണ്ണിയുടെ മുന്‍കാല ജീവിതമല്ല അനാഥയായ ആ കറുത്ത കുഞ്ഞ് ഇനിയുള്ള കാലം സുഖമായി ജീവിക്കും എന്ന ചിന്തകളില്‍ നിന്നുമുള്ള ദേഷ്യമാണ് ഇവരുടെ കമന്റുകളില്‍ കാണുവാന്‍ സാധിക്കുന്നത്.