പാസ്റ്ററെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്ന് യുവതികള്‍ അറസ്റ്റില്‍

പേടിക്കണ്ട ഇന്ത്യയില്‍ അല്ല സിംബാവെയിലാണ് ഈ സംഭവം. കടമായി പണം വാങ്ങുവാന്‍ യുവതികളുടെ വീട്ടില്‍ എത്തിയ പാസ്റ്റര്‍ ആണ് പീഡനത്തിന് ഇരയായത്. സാന്ദ്ര ക്യൂബെ(21), റിയാമുതെറ്റ്‌സി ലൗസി (23), മോന്‍ഗിവെ പോഫു(25) എന്നീ മൂന്ന് യുവതികളാണ് വിചാരണ നേരിടുന്നത്. കൌ ടെയിറി പാര്‍ക്ക് ചര്‍ച്ചിലെ പാസ്റ്ററാണ് മാനഭംഗത്തിന് വിധേയനായത്. പണം കടം വാങ്ങാന്‍ വേണ്ടി എത്തിയ പാസ്റ്ററെ യുവതികള്‍ വീടിന്റെ അകത്തേക്ക് ക്ഷണിച്ച ശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നു. അകത്തെത്തിയ ഉടന്‍ ഒരു യുവതി ഇയാളുടെ അരയ്ക്ക് പിടിക്കുകയും മറ്റൊരു യുവതി ട്രൗസറുകള്‍ ബലം പ്രയോഗിച്ച് അഴിച്ച് മാറ്റുകയും വരിഞ്ഞ് മുറുക്കുകയുമായിരുന്നു. ജൂലൈ 14ന് രാത്രി ഏഴ് മണിക്കാണ് സംഭവം നടന്നത്.

മൂന്ന് യുവതികളും പാസ്റ്ററെ നിര്‍ബന്ധിച്ച് ബെഡില്‍ കിടത്തുകയും വസ്ത്രമഴിപ്പിച്ച് മാനഭംഗപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ബോധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ പാസ്റ്ററെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും മോശമായി പെരുമാറുക മാത്രമേ ചെയ്തിട്ടുള്ളുവെന്നുമാണ് യുവതികള്‍ പറയുന്നത്. സംഭവം ഇത്രമാത്രം സീരിയസ് ആയി മാറുമെന്നു തങ്ങള്‍ ആലോചിച്ചില്ല എന്നും അവര്‍ പറയുന്നു. അതുപോലെ വൈദികര്‍ക്കും മറ്റുള്ള ആണുങ്ങളെ പോലെ വികാരങ്ങള്‍ ഉണ്ട് എന്ന് സുഹൃത്തുക്കള്‍ക്ക് കാണിച്ചുകൊടുക്കുവാനാണ് താന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് എന്ന് ഒന്നാം പ്രതിയായ യുവതി പറയുന്നു. അതുപോലെ താനും വെറും സാധാരണ മനുഷ്യനാണ് എന്ന് പാസ്റ്റ്‌റിന് തെളിഞ്ഞു എന്നും യുവതി പറഞ്ഞു. മുന്ന് പേരെയും ഫുള്‍ ട്രയലിന് വിധേയമാക്കാനായി ഓഗസ്റ്റ് ഏഴ് വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

എന്നാല്‍ അവിടങ്ങളില്‍ ഇത് ആദ്യ സംഭവം അല്ല എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം ആദ്യം 39കാരനായ സ്‌കൂള്‍ ടീച്ചറെ ഒരു സംഘം സ്ത്രീകള്‍ തട്ടിക്കൊണ്ട് പോയി മയക്കുമരുന്ന് നല്‍കി രണ്ട് ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം നടന്നിരുന്നു