സുനിയും കാവ്യയും ഒരേ വാഹനത്തില്‍ സഞ്ചരിച്ചതായി റിപ്പോര്‍ട്ട്; കാവ്യമാധവനേയും അമ്മ ശ്യാമളയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യമാധവനേയും അമ്മ ശ്യാമളയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നു റിപ്പോര്‍ട്ട്. ശ്യാമളയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് മനസ്സിലായ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുക്കുന്നത്. അതേസമയം ആക്രമണത്തില്‍ ദിലീപിന് യാതൊരു പങ്കുമില്ലെന്നാണ് കാവ്യയും ശ്യാമളയും മൊഴി നല്‍കിയിരിക്കുന്നത്.

നേരത്തെ ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കാവ്യമാധവന്‍ സുനിയെ അറിയില്ലെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ദിലീപും കാവ്യമാധവും അവസാനമായി ഒന്നിച്ചഭിനയിച്ച സിനിമയുടെ കൊല്ലം തേവലക്കരയിലെ ഷൂട്ടിങ് സ്ഥലത്ത് സുനില്‍ വന്നതിന്റെയും സുനില്‍ ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതിന്റെയും തെളിവ് പോലീസിന് ലഭിച്ചതായിട്ടാണ് സൂചന. ഈ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും.