മണിയന്‍പിള്ള രാജുവിന്റെ മകനും നായക വേഷത്തില്‍ വെള്ളിത്തിരയിലേയ്ക്ക് ടീസര്‍ കാണാം

താരകുടുംബത്തില്‍ നിന്ന് വീണ്ടുമൊരു അതിഥി കൂടി സിനിമാരംഗത്തേക്ക് കടന്നു. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജാണ് നായക വേഷത്തില്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ബോബി എന്ന പേരിട്ട ചിത്രത്തില്‍ മിയയാണ് നായിക. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.

സുഹ്‌റ എന്റര്‍ടൈമെന്റിന്റെ ബാനറില്‍ സഗീര്‍ ഹൈദ്രോസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഷെബിയാണ്. എസ്. രമേശ് നായര്‍, ഹരി നാരായണന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് റോണി റാഫേലും ദേവിക മുരളിയും ഈണം നല്‍കിയിരിക്കുന്നു.

അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാജു നവോദയ, സുധീര്‍ കരമന, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.