ഇന്ത്യക്കെതിരെ ആണവായുധ പ്രയോഗം നടന്നേനെ; പിന്മാറിയത് തിരിച്ചടി ഭയന്ന്: പര്‍വേശ് മുഷ്റഫ്

ദുബായ്: ഇന്ത്യയ്ക്കെതിരെ 2002ല്‍ ആണവായുധം പ്രയോഗിക്കാന്‍ പദ്ധതി ഉണ്ടായിരുന്നതായി പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷ്റഫ്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെയാണ് അറ്റകൈ പ്രയോഗത്തിന് മുഷ്റഫ് ആലോചിച്ചത് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ജാപ്പനീസ് ദിനപത്രമായ മൈനീച്ചി ഷിംബൂണിന് നല്‍കിയ അഭിമുഖത്തിലാണ് മുഷ്റഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആണവയാധുങ്ങള്‍ വിന്യസിക്കണോ വേണ്ടയോ എന്ന കാര്യം ആലോചിച്ച് ഉറക്കമില്ലാത്ത നിരവധി രാത്രികള്‍ കഴിച്ചുകൂട്ടിയെന്നും വന്നുവെന്നും അദ്ദേഹം പറയുന്നു. അതേസമയം തിരിച്ചടി ഭയന്നാണ് പിന്മാറിയതെന്നും മുഷ്റഫ് പറയുന്നു.

എന്നാല്‍ ആണവപോര്‍മുന ഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന് മിസൈലുകളില്‍ ആണവപോര്‍മുനകള്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് തൊടുക്കാന്‍ പാകത്തിന് തയാറാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ.