തമന്ന ഇനിമുതല്‍ ഡോക്ടര്‍ തമന്നയാണ്
തമിഴ് തെലുങ്ക് ഭാഷകളിലായി വെന്നിക്കൊടി പാറിച്ചു മുന്നേറുന്ന തെന്നിന്ത്യന്‍ താരം തമന്ന ഇനി ഡോക്ടര്‍ തമന്നയാണ്. തെന്നിന്ത്യന്‍ സിനിമാലോകത്തിന് താരം നല്‍കിയ സമഗ്രമായ സംഭാവനകളെ മുന്‍നിര്‍ത്തികൊണ്ട് CIAC (ദ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ അക്രീഡിയേഷന്‍ കമ്മീഷന്‍) എന്ന ഇന്റനാഷണല്‍ എന്‍ജിഒ താരത്തിന് ഡോക്ടറേറ്റ് നല്‍കിയിരിക്കുന്നത്.
തനിക്ക് ഡോക്ടറേറ്റ് ലഭിച്ച വിവരം സാമൂഹ്യമാധ്യമങ്ങളില്‍ കൂടി താരം പങ്കുവച്ചു. അതേസമയം ഈ ബഹുമതിക്ക് പൂര്‍ണ്ണമായും ബഹുമാനം നല്‍കുന്ന രീതിയിലേ താന്‍ പെരുമാറുകയുള്ളൂ എന്നും താരം കൂട്ടിച്ചേര്‍ത്തു.