നിയന്ത്രണരേഖയില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു; സംഭവം നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ
നിയന്ത്രണ രേഖയില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഗുറെസ് മേഖലയിലായിരുന്നു സംഭവം.
നിയന്ത്രണ രേഖയില്‍ അസ്വാഭാവിക നീക്കം ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് സൈന്യം നുഴഞ്ഞു കയറാനുള്ള തീവ്രവാദി ശ്രമത്തെ ആദ്യം ചെറുത്തു. ഏറ്റുട്ടലിന് സമാനമായ സാഹചര്യം ഉടലെടുത്തപ്പോള്‍ ഇവരെ പിന്നീട് വെടി വെച്ച് കൊല്ലുകയായിരുന്നു
ഈ വര്‍ഷം ഇത്തരത്തില്‍ 22 നുഴഞ്ഞു കയറ്റ ശ്രമങ്ങളെ ചെറുക്കാന്‍ സൈന്യത്തിനായിട്ടുണ്ട്. 38 നുഴഞ്ഞുകയറ്റക്കാരെ വധിക്കുകയും ചെയ്തു.