ഭൂപരിഷ്‌ക്കരണ നിയമവും ലംഘിച്ചു; ദിലീപിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍,5 ജില്ലകളിലായി 21 ഏക്കര്‍ ഭൂമി

നടന്‍ ദിലീപിനെതിരെ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതു സംബന്ധിച്ച് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി ദിലീപ് കൈവശം വെച്ചിരിക്കുന്നത് 21 ഏക്കര്‍ ഭൂമി. ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരാള്‍ക്ക് കൈവശം വെക്കാവുന്ന 15 ഏക്കര്‍ എന്ന പരിധി ദിലീപ് ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍.

ദിലീപിന്റെ ഭൂമിയിടപാടിനെ കുറിച്ച് അഞ്ച് ജില്ലാ കളക്ടര്‍മാര്‍ അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് വൈകീട്ട് 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമ ലംഘനം കണ്ടെത്തിയാല്‍ അധികമുള്ള ആറ് ഏക്കര്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.