ബിജെപി ഓഫീസ് ആക്രമിച്ചത് അപലപനീയം; ആക്രമത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍ ഐപി ബിനു ഉള്‍പ്പെടയുള്ളവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കോടിയേരി

ബി.ജെ.പി. ഓഫീസ് ആക്രമണത്തില്‍ പങ്കെടുത്തവരെ സി.പി.എം. സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഐ.പി. ബിനു അടക്കമുളളവര്‍ക്കെതിരെയാണ് നടപടി. പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുന്നതിനോട് യോജിപ്പില്ല.

ബി.ജെ.പി. ഓഫീസ് ആക്രമിച്ചത് അപലപനീയം. പ്രകോപനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കാന്‍ പാടില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.എം. കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിച്ചപ്പോള്‍ ബി.ജെ.പി. എതിര്‍ത്തില്ല.

കേരളത്തില്‍ ബി.ജെ.പി. ആക്രമണം അഴിച്ചുവിടുകയാണ്.സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍.എസ്.എസിന് ഗൂഢപദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.