അക്രമികളുടെ കയ്യില്‍ പലതുമുണ്ട്; രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ആ പാവങ്ങളുടെ കയ്യിലോ ? .. കയ്യും കെട്ടി നോക്കി നിന്നതിന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
നിങ്ങള്‍ കുറ്റപ്പെടുത്തി…..
നിങ്ങള്‍ നടപടിയെടുത്ത് മുഖം രക്ഷിച്ചു…
സര്‍… ജീവഭയം ഇല്ലാത്തവരായിട്ടാരാണുള്ളത്…
അക്രമികള്‍ക്ക് ചെറുക്കാന്‍ കയ്യില്‍ പലതുമുണ്ട് …
രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ആ പാവങ്ങളുടെ കയ്യിലോ ?…
ഉള്ളത്.. ലാത്തിയും മൊബൈല്‍ ഫോണും
കൊള്ളാം സര്‍ക്കാരേ….
സ്വയം രക്ഷയ്ക്ക് മുതിര്‍ന്നതാണോ അവരു ചെയ്ത തെറ്റ് ?…
ആ പോലീസുകാരുടെ സ്വയം രക്ഷയ്ക്ക് നിങ്ങള്‍ എന്തു നല്‍കി ?…
ചെറുക്കാന്‍ ശ്രമിച്ച ആ പോലീസുകാന്റെ അവസ്ഥ കണ്ടോ ?…
ഇങ്ങനെയാണെങ്കില്‍ ഇനിയും സസ്‌പെന്‍ഷന്‍ പട്ടിക നീളും സര്‍ …
അധികാരത്തിന്റേയും കപട രാഷ്ട്രീയത്തിന്റേയും മത്ത് പിടിച്ച് പാവങ്ങളെ ബലിയാടാക്കരുത് സര്‍ …
തലസ്ഥാനത്ത് ഇന്നലെമുതല്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സി.പി.എം – ബി.ജെ.പി. സംഘര്‍ഷത്തില്‍ മുഖം രക്ഷിച്ചിരിക്കുയാണ് സര്‍ക്കാര്‍. ബി.ജെ.പി. സംസ്ഥാന ഓഫീസിനു നേരെ ആക്രമണമഴിച്ചു വിട്ടവരെ പ്രതിരോധിക്കാതെ പോലീസ് നോക്കി നിന്നുവെന്ന പരാതി പലകോണില്‍ നിന്ന് ഉയര്‍ന്നതോടെ രണ്ട് പോലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഇതുവഴി നിയമപാലകര്‍ ചെയ്യേണ്ട ജോലി ചെയ്യാത്തതിനാല്‍ സസ്‌പെന്‍ഡ് ചെയ്തത് കണ്ടില്ലേയെന്നു ചോദിച്ച് നിങ്ങള്‍ക്ക് മുഖം രക്ഷിക്കാമായിരിക്കും. പക്ഷെ ഒന്നുണ്ട് അവരും മനുഷ്യരാണ്. ജീവഹാനി ഭയക്കാത്തവരല്ലല്ലോ നാം.
അവര്‍ക്കും കുടുംബമുണ്ട് കുട്ടികളുണ്ട് സ്വപ്നങ്ങളുണ്ട്. രാത്രിയില്‍ ഒരുങ്ങിവന്ന അക്രമികള്‍ക്കു മുമ്പില്‍ വിരമാറുകാട്ടി നില്‍ക്കാന്‍ തെല്ലു ഭയം അവര്‍ക്കും ഇല്ലാതിരിക്കില്ല.
കാരണം എതിര്‍ ഭാഗത്തുള്ളവര്‍ ശക്തരാണ് നേരിടാനുറച്ചവര്‍ അവരുടെ പക്കല്‍ മാരകായുധങ്ങള്‍ അടക്കം എല്ലാമുണ്ട്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ വെളിവാക്കുന്ന ഒന്നുണ്ട്. അവിടെ ഡ്യൂട്ടിക്കുണ്ടായിരുന്ന അഞ്ച് പോലീസുകാരുടെ പക്കല്‍ സ്വയം രക്ഷയ്ക്ക് ഉണ്ടായിരുന്നത് ലാത്തി മാത്രമാണ്. കൂടാതെ നമ്പര്‍ ബോര്‍ഡ് മറച്ചു വന്ന വാഹത്തിന്റെ നമ്പര്‍ എഴുതിയെടുക്കാന്‍ ശ്രമിച്ച ആ പാവം സിവില്‍ ഓഫീസറുടെ ഗതിയും ഈ ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ.അയാള്‍ക്കും മര്‍ദ്ദനമേറ്റു.
രാഷ്ട്രീയ വൈര്യം തെരുവുകളില്‍ തീര്‍ക്കുമ്പോള്‍ ഇത്തരം പാവങ്ങള്‍ക്ക് നേരെയല്ല നടപടികൈക്കോള്ളേണ്ടത് സര്‍ക്കാരേ… ആ ക്രിമിനലുകള്‍ക്ക് നേരയാണ്. അതിനുള്ള ചങ്കൂറ്റമാണ് കാണിക്കേണ്ടത് അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.