തന്റെ വീടും പാവപ്പെട്ട സഖാക്കളുടെ വീടും അടിച്ചുതകര്‍ത്തു; സ്വാഭാവികമായിട്ടും പ്രതികരണമുണ്ടാകുമെന്ന് ഐപി ബിനു
തലസ്ഥാനത്ത് കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട സി.പി.എം-ബി.ജെ.പി. സംഘര്‍ഷത്തില്‍ വിശദീകരണവുമായി സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞ സി.പി.എം. കൗണ്‍സിലര്‍ ഐ.പി. ബിനു രംഗത്ത്.
തിരുവനന്തപുരത്ത് ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണം മാത്രമാണ് എല്ലാവരും പ്രധാന വിഷയമാക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. നേതാവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി. ബിനു.
തന്റെ വീടും പാവപ്പെട്ട സഖാക്കളുടെ വീടും അടിച്ചുതകര്‍ത്തിരുന്നു. ഇതൊന്നും പ്രധാന വിഷയമല്ലേ ? ഇങ്ങനെയൊക്കെ വരുമ്പോള്‍ സ്വാഭാവികമായിട്ടും പ്രതികരണമുണ്ടാകുമെന്നും ബിനു ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചതിന് നേതൃത്വം കൊടുത്തത് ഐ.പി. ബിനുവും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണയും ചേര്‍ന്നാണെന്ന് ബി.ജെ.പി. ആരോപണമുന്നയിച്ചിരുന്നു ഈ സാഹചര്യത്തിലാണ് ബിനുവിന്റെ പ്രതികരണം.
സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ നേരത്തെ ബി.ജെ.പി. പുറത്തുവിടുകയും ചെയ്തിരുന്നു. ദൃശ്യങ്ങളില്‍ ബിനുവിനെയും പ്രജിന്‍സാജ് കൃഷ്ണയെയും വ്യക്തമായി കാണാം. അതേസമയം താനിതുവരെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ അതിെ
നക്കുറിച്ച് തനിക്കൊന്നും പറയാന്‍ കഴിയില്ലെന്നും ബിനു പറഞ്ഞു.
സി.പി.എമ്മിന്റെ യുവനേതാവ് കൂടിയായ കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി. ബിനുവിന്റെ വീടിന് നേരെ വ്യാഴാഴ്ച അര്‍ദ്ധരാത്രി ആക്രമണം നടന്നിരുന്നു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലുളള ഷോപ്പിംഗ് കോംപ്ലക്‌സിന് മുകളിലുളള വീട്ടിലാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നത്. ഇതിനുനേരെയാണ് ആക്രമണം ഉണ്ടായത്. ബി.ജെ.പി. ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം. ആരോപിച്ചിരുന്നു.