നടി ആക്രമിക്കപ്പെട്ട സംഭവം: നടന്‍ മുകേഷ്, കാവ്യാമാധവന്റെ അമ്മ ശ്യാമള, റിമി ടോമി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ മുകേഷ് എം.എല്‍.എ, കാവ്യ മാധവന്റെ മാതാവ് ശ്യാമള, ടി.വി. അവതാരകയും ചലച്ചിത്ര പ്രവര്‍ത്തകയുമായ റിമി ടോമി എന്നിവരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവരെ ചോദ്യം ചെയ്യുന്നതിനാണ് തീരുമാനം.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുന്‍പ് മുകേഷിന്റെ ഡ്രൈവറായിരുന്നു. അക്കാലയളവില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നതിനാണ് ചോദ്യം ചെയ്യല്‍. മുകേഷിനെ കഴിഞ്ഞ ദിവസം എം.എല്‍.എ .ഹോസ്റ്റലില്‍ വച്ചു ചോദ്യം ചെയ്തിരുന്നു.
കാവ്യ മാധവന്റെ അമ്മ ശ്യാമളയേയും കാവ്യയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം പള്‍സര്‍ സുനിയും വിജീഷും കാവ്യാമധവന്റെ ഉടമസ്ഥതയില്‍ കാക്കനാടുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെ നിന്ന് ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചതായും സൂചനകളുണ്ട്.
കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചാണ് നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിനൊപ്പം നടത്തിയ വിദേശഷോകളെക്കുറിച്ചാണ് ചോദിച്ചതെന്ന് റിമി വ്യക്തമാക്കിയിരുന്നു.