ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവം മൂന്നുപേര്‍ പിടിയില്‍
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടി. പ്രത്യേക അന്വേഷണ സംഘമാണ് അക്രമികളെ പിടികൂടിയത്. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെ പുലര്‍ച്ചെ മൂന്നരയോടെയാണ് അക്രമമുണ്ടായത്.
അതിനിടെ, ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് അക്രമികള്‍ എത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തായി. നാലു ബൈക്കുകളിലായി എത്തിയ എട്ടു പേരാണ് ആക്രമണം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തലസ്ഥാനത്തെ ഭീതിയിലാഴ്ത്തി വ്യാഴാഴ്ച രാത്രി സി.പി.എം, ബി.ജെ.പി. പ്രവര്‍ത്തകര്‍ പരസ്പരം എതിര്‍ കേന്ദ്രങ്ങളില്‍ അക്രമ തേര്‍വാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബി.ജെ.പി. സംസ്ഥാനസമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെടുകയായിരുന്നു.
ബി.ജെ.പി. ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഐ.പി. ബിനു ഉള്‍പ്പെടെ അഞ്ചു സി.പി.എം. പ്രവര്‍ത്തകരെയും ആറു ബി.ജെ.പി. പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിരുന്നു ഇതിനു പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചവരും പിടിയിലായത്.