ലങ്കാദഹനം കഴിഞ്ഞു; 304 റണ്‍സിന്റെ ഗംഭീര വിജയുവുമായി ഇന്ത്യ
ഗാലെ: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആവേശ ജയം. 550 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ 245 റണ്‍സിന് ഇന്ത്യ മടക്കുകയായിരുന്നു. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഗോളില്‍ ആതിഥേയര്‍ക്കെതിരെ 304 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
രണ്ടാമിന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 550 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക, കളി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ 245 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ലങ്കയുടെ നിരയില്‍ ദിമുത് കരുണരത്‌നെക്കും ഡിക്ക് വെല്ലയ്ക്കും മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. കരുണരത്‌നെ സെഞ്ചുറിക്ക് മൂന്നു റണ്‍സകലെ പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്കായി ജഡേജയും അശ്വിനും മൂന്ന് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
സ്‌കോര്‍: ഇന്ത്യ 600, 240/3 ഡിക്ലയേര്‍ഡ്, ശ്രീലങ്ക 291, 245