ജിഷയുടെ അയല്‍വാസി മരിച്ച നിലയില്‍

പെരുമ്പാവൂര്‍: ഏറെ ശ്രദ്ധ നേടിയ ജിഷ വധക്കേസില്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച സാബു എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. ജിഷയുടെ അയല്‍വാസിയായിരുന്ന മരിച്ച വ്യക്തി. സാബു പിന്നാലെ നടന്ന് മകളെ ശല്യം ചെയ്തിരുന്നുവെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം മരണകാരണം വ്യക്തമായിട്ടില്ല.

നിയമ വിദ്യാര്‍ഥിയായിരുന്ന ജിഷ മരിച്ചതിന് ശേഷം അമ്മ പോലീസിന് നല്‍കിയ മൊഴിയിലാണ് സാബുവാണ് കൃത്യത്തിന് പിന്നിലെന്ന സംശയം പ്രകടിപ്പിച്ചത്. പിന്നീട് പോലീസ് അന്വേഷണത്തില്‍ ജിഷയുടെ ശരീരത്ത് കണ്ട പല്ലിന്റെ പാട് തെളിവായി മാറി. പല്ലുകളില്‍ വിടവുള്ളയാരോയാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു പോലീസിന്റെ നിഗമനം. ജിഷയുടെ അമ്മയുടെ മൊഴിയും സാബുവിന്റെ പല്ലുകളിലുണ്ടായിരുന്ന വിടവും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നതിന് കാരണമായി. പിന്നീട് പ്രതി അമിറുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തതിന് മുന്നോടിയായി പോലീസ് സാബുവിനെ വിട്ടയയ്ക്കുകയായിരുന്നു.