ഇരട്ട കുട്ടികള്‍ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു

പി പി ചെറിയാന്‍

ലോങ്ങ് ഐലന്റ്: മൂന്ന് വയസ്സ് പ്രായമുള്ള ഇരട്ട സഹോദരന്മാര്‍ (ആന്റണി, നിക്കോളസ്) വീട്ട് മുറ്റത്തുള്ള നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു. ജൂലായ് 26 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

ജോലി കളിഞ്ഞ് വന്നതിന് ശേഷം കുട്ടികളുടെ മാതാവ് ഉറങ്ങാന്‍ കിടന്നു. തല്‍സമയം ഇരുവരും സമീപമുള്ള ബസ്സില്‍ തന്നെ കിടന്നിരുന്നതായി ഇവര്‍ പറയുന്നു. പിന്നീട് ഉറക്കം ഉണര്‍ന്ന് നോക്കിയപ്പോള്‍ കുട്ടികളെ കാണാനില്ല. ജനലിലൂടെ വീട്ടുമുറ്റത്തുള്ള നീന്തല്‍ കുളത്തിലേക്ക് നോക്കിയപ്പോള്‍ പൂളില്‍ ഒരു കുട്ടി പൊങ്ങിക്കിടക്കുന്നു. ഉടനെ അമ്മ ഓടിയെത്തി കുട്ടിക്ക് സി പി ആര്‍ നല്‍കി മറ്റേ കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഫയര്‍ ഫോഴ്സിനെ വിളിച്ചു. അവര്‍ കുളത്തില്‍ മുങ്ങിത്തപ്പി മറ്റേ കുട്ടിയേയും പുറത്തെടുത്തു. ഇരുവരേയും പ്ലെയ്ന്‍ വ്യൂ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

അഞ്ച് വയസ്സുള്ള ഇവരുടെ സഹോദരന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. പിതാവ് ജോലിയിലും ഇതൊരു അപകട മരണമായിട്ടാണ് കണ്ടതെന്ന് സഫോള്‍ക്ക് കൗണ്ടി പോലീസ് ഡിസ്ട്രിക്റ്റീവ് ലഫ്റ്റനന്റ് കെവിന്‍ പറഞ്ഞു. വേനല്‍ ശക്തിപ്പെട്ടതോടെ നീന്തല്‍ കുളത്തിലുള്ള മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നീന്തല്‍ കുളം ഈ വീട്ടിലെ മാതാപിതാക്കള്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്ന കെവിന്‍ പറഞ്ഞു.