ഷിഗോയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സൗഹൃദം പങ്കിട്ട് സുധീരന്‍
പി പി ചെറിയാന്‍
ഷിക്കാഗൊ: ജൂലായ് 25 ന് ഹൃസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ പത്നീ സമേതം എത്തിചേര്‍ന്ന മുന്‍ കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരന്‍, ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും, മുന്‍ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കളുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി.
ദീര്‍ഘ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ ആലപ്പുഴ ജില്ല കോണ്‍ഗ്രസ് മുന്‍ ട്രഷറര്‍ അന്നമ്മ ഫിലിപ്പുമായുള്ള സംഭാഷണത്തില്‍ ഇരുവരും ഭൂതകാല സ്മരണകള്‍ പങ്കിട്ടു. ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ ചാപ്റ്റര്‍ സ്ഥാപക പ്രസിഡന്റും, നവംബര്‍ നാലിന് ചിക്കാഗൊയില്‍ നടക്കുന്ന ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ പോള്‍ പറമ്പിയുമായി അന്നമ്മ ഫിലിപ്പിന്റെ വസതിയില്‍ എത്തിചേര്‍ന്ന സുധീരനെ കുടുംബംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ചു.
ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്സ്റ്റ് റീജിയന്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് പാലമലയില്‍, തോമസ് മാത്യു, പ്രൊ തമ്പി, ജോര്‍ജ്ജ് പണിക്കര്‍, സന്തോഷ് നായര്‍, ജേക്കബ് അബ്രഹാം (ഗ്ലാഡിസണ്‍), മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുകുളം, പി പി ചെറിയാന്‍ തുടങ്ങിയവരുമായി ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെ കുറിച്ച് സുധീരന്‍ ചര്‍ച്ച നടത്തി. ചിക്കാഗൊ ചാപ്റ്റര്‍ സമ്മേളനത്തിന് സുധീരന്റെ വിജയാശംസകള്‍.