”മുട്ടോളം മുട്ടെറ്റം മുടിയും വളര്‍ത്തും ” : മുടി വെട്ടിയൊതുക്കാന്‍ പോലീസ് ആവശ്യപ്പെടരുതെന്ന് ബെഹ്‌റ
തലമുടി നീട്ടിവളര്‍ത്തുന്നവരോടു വെട്ടിയൊതുക്കാന്‍ പോലീസ് ആവശ്യപ്പെടരുതെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതു വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കൈകടത്തലാണ്. ഇത്തരത്തില്‍ സദാചാര പോലീസ് ജോലി അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ക്കിടയില്‍ പോലീസിന് അവമതിപ്പുണ്ടാക്കാനേ അത് ഉപകരിക്കൂ. തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുഖം നോക്കാതെ നടപടി സ്വീകരിച്ചുവരികയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എല്ലാവിധ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.