മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് അനുമതി; അനുകൂല വിധി സുപ്രീം കോടതിയില്‍ നിന്ന്

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതിയുടെ അനുമതി. മകന്‍ ഹഫീസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്ന മദനിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഓഗസ്റ്റ് ഒമ്പതിന് തലശ്ശേി മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് മകന്റെ വിവാഹം.

വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനുമായി നാട്ടില്‍ പോകാന്‍ അനുവാദം നല്‍കണമെന്നും ഇതിനായി ജാമ്യവ്യവസ്ഥയില്‍ 20 ദിവസത്തെ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മദനി നേരത്തേ കോടതിയെ സമീപിച്ചത്. എന്നാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള അനുമതി എന്‍ഐയെ കോടതി നിഷേധിച്ചിരുന്നു.

മാതാവിനെ കാണുന്നതിന് ഓഗസ്റ്റ് ഒന്നുമുതല്‍ ഏഴുവരെ കേരളത്തില്‍ പോകാന്‍ മാത്രമാണ് എന്‍.ഐയെ അനുമതി നല്‍കിയത്. ഒന്‍പതിന് തലശ്ശേരിയില്‍ നടക്കുന്ന മൂത്തമകന്‍ ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അനുമതി നിഷേധിച്ചിരുന്നു.

ഇതിനെതിരേയാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് 14 വരെ നാട്ടില്‍ തങ്ങാനുള്ള അനുമതി കോടതി നല്‍കുകയായിരുന്നു.
കേരള സന്ദര്‍ശനത്തിന്റെയും സുരക്ഷയുടെയും ചിലവ് വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.