സുധാ സിങും ലണ്ടനിലേയ്ക്കില്ല ; മലക്കം മറിഞ്ഞ് ഫെഡറേഷന്‍, പേര് വെട്ടാന്‍ മറന്നുപോയതാകാമെന്ന വിചിത്ര വാദവും

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവസാന ഘട്ടത്തില്‍ ഇടം പിടിച്ച സ്റ്റീപ്പിള്‍ചേസ് താരം സുധാ സിങ്ങിനെ ലണ്ടനിലേക്ക് അയക്കില്ലെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.

ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍. സുധയുടെ പേര് വെട്ടാന്‍ മറന്നുപോയതാകാമെന്ന വിചിത്രമായ കാരണമാണ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടിയത്. പി.യു ചിത്രയെ ഒഴിവാക്കിയ സാഹചര്യത്തില്‍ സുധാ സിങ്ങിനെ മത്സരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും ഫെഡറേഷന്‍ കരുതുന്നു.

ഓഗസ്റ്റ് മൂന്നിന് ഓരോ രാജ്യങ്ങളും ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ പേര് സ്ഥിരീകരിക്കേണ്ടതുണ്ട്. അന്ന് സുധാ സിങ്ങിന്റെ പേര് ഒഴിവാക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

അതേസമയം ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിലുള്ള ഇരട്ടത്താപ്പ് വെളിപ്പെടുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയ പട്ടിക ഡെപ്യൂട്ടി കോച്ച് രാധാകൃഷ്ണന്‍ നായരാണ് ലണ്ടനിലേക്ക് അയച്ചതെന്നും അതില്‍ സുധാ സിങ്ങിന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും ദേശീയ അത്‌ലറ്റിക് ഫെഡറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.