ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളെല്ലാം പിടിയിലായിട്ടില്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. പ്രതികളെല്ലാവരും കുടുങ്ങിയോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു സുനിയുടെ മറുപടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി കോടിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു പള്‍സര്‍ സുനി ഇത്തരത്തില്‍ പ്രതികരിച്ചത്.
സുനിയെ അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കൂട്ടുപ്രതികളായ സുനിലിനെയും വിജീഷിനെയും ഒപ്പം ഹാജരാക്കി.
രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന സുനിയുടെ അപേക്ഷയും ഇന്ന് അഭിഭാഷകനായ ആളൂര്‍ സമര്‍പ്പിക്കും.
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള സിനിമ രംഗത്തുള്ളവരെക്കുറിച്ച് പറയാനുള്ളതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാണ് അപേക്ഷ.