മലയാളിക്ക് ഇനി വഴിയില്‍ കിടന്ന് മരിക്കാം ; ഹര്‍ത്താല്‍ ദിവസങ്ങളില്‍ ഇനി ആംബുലന്‍സ് സര്‍വീസും ലഭിക്കില്ല
തിരുവനന്തപുരം : ഹര്‍ത്താല്‍ ദിനങ്ങളില്‍ ആഘോഷമാക്കുന്ന മലയാളിക്ക് ഇനി സുഖമായി വഴിയില്‍ കിടന്നു മരിക്കാം. ഇനിമുതല്‍ നാട്ടില്‍ ഹര്‍ത്താല്‍ നടക്കുന്ന സമയങ്ങളില്‍ ആംബുലന്‍സുകള്‍ സര്‍വീസ് നടത്തില്ല. ഹര്‍ത്താലിനിടെ ആംബുലന്‍സുകള്‍ ആക്രമിക്കപ്പെടുന്നത് പതിവായതോടെയാണ് ഡ്രൈവര്‍മാരും ടെക്‌നീഷ്യന്മാരും ഈ തീരുമാനമെടുത്തത് .ഹര്‍ത്താല്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയ ആംബുലന്‍സുകള്‍ക്കുനേരെ നിരന്തരം അക്രമമുണ്ടായതോടെയാണ് ഇത്തരമൊരു തീരുമാനം. കൊല്ലം , പാലക്കാട് , കണ്ണൂര്‍ ജില്ലകളിലായിരുന്നു കഴിഞ്ഞ ദിവസം ആംബുലന്‍സുകള്‍ ആക്രമണത്തിനിരയായത് .
ആക്രമണത്തിനിരയായാല്‍ പൊലീസ് സംരക്ഷണം ലഭിക്കാതെ പോകുന്നു . ജീവന് ഭീഷണി തുടങ്ങി നിരവധി പരാതികളാണ് ആംബുലന്‍സ് ഡ്രൈവര്‍മാരും ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടുന്ന അസോസിയേഷന്‍ ഉന്നയിക്കുന്നത് . ഹര്‍ത്താല്‍ ദിനത്തില്‍ ഇവര്‍ കൂടി പണിമുടക്കിയാല്‍ അപകടങ്ങളില്‍പെടുന്നവരുള്‍പ്പെടെയുള്ള രോഗികളുടെ ജീവന്‍ തുലാസിലാകും.ഹര്‍ത്താല്‍ ദിനത്തില്‍ ഒരു അപകടമുണ്ടായാല്‍ , രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആശുപത്രികളിലെത്താന്‍. അങ്ങനെ സമയവും കാലവും നോക്കാതെ സര്‍വീസ് നടത്തിയിരുന്ന ആംബുലന്‍സുകള്‍ ഇനി ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍വീസ് നടത്താന്‍ രണ്ടാമതൊന്ന് ആലോചിക്കും.