ആശങ്കയകാറ്റാതെ ജിഎസ്ടി; വെല്ലുവിളിയായത് ചെറുകിട ഉല്‍പാദന മേഖലയ്ക്ക്
ജി.എസ്.ടി. നിലവില്‍ വന്ന് ഒരു മാസം തികയുമ്പോഴും ആശയക്കുഴപ്പം മാറുന്നില്ല. സാധനങ്ങളുടെ വില ഇനിയും കുറഞ്ഞു തുടങ്ങിയില്ല. ഇനിയും വില കുറച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നു ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് ആവശ്യപ്പെട്ടു. ജി.എസ്.ടി. മൂലം സംസ്ഥാനത്തെ ചെറുകിട ഉല്‍പാദന മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ശനിയാഴ്ച ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രി ഉന്നയിക്കും.
പഴയ സ്റ്റോക്ക് വില്‍ക്കുന്നതിനാല്‍ വില കുറയ്ക്കാനാവില്ലെന്നാണു വ്യാപാരികളുടെയും കമ്പനികളുടെയും നിലപാട്. ജി.എസ്.ടിക്കുപിന്നാലെ വാഹനങ്ങള്‍ പോലെ വിരലിലെണ്ണാവുന്ന ഉല്‍പന്നങ്ങളുടെ വില മാത്രമാണു കുറഞ്ഞത്.
ബാങ്കിങ്, ഇന്‍ഷുറന്‍സ്, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയ സേവനങ്ങളുടെ നികുതിവര്‍ധന ഉടനടി പ്രാബല്യത്തിലായത് ജീവിത ചെലവ് ഉയര്‍ത്തി. എന്നാല്‍ വ്യാപാരികളില്‍ നിന്ന് ജി.എസ്.ടിക്കെതിരെ കാര്യമായ എതിര്‍പ്പുയരുന്നില്ല. സംസ്ഥാനത്തു പ്രതീക്ഷിച്ചതിലും കൂടുതല്‍ വ്യാപാരികള്‍ റജിസ്‌ട്രേഷന്‍ എടുക്കുന്നുണ്ട്.
എന്നാല്‍ ഈ മാസം തീരുന്നതോടെ റിട്ടേണ്‍ സ്വീകരിക്കാന്‍ ജി.എസ്.ടി.എന്‍. സജ്ജമാകുമോ എന്ന് സംശയമുണ്ട്. സോഫ്റ്റ്‌വെയര്‍ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്.