മുരളി ജെ. നായര്‍ ലാന കണ്‍വന്‍ഷന്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്സണ്‍
പി.പി. ചെറിയാന്‍
ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 6, 7, 8 തിയ്യതികളില്‍ ന്യൂയോര്‍ക്കില്‍വെച്ച് നടക്കുന്ന ലാനായുടെ ദ്വൈ വാര്‍ഷികാഘോഷ പരിപാടികളുടെ പ്രോഗ്രാം കമ്മിറ്റി ചെയര്‍ പേഴ്സനായി മലയാളികള്‍ക്ക് സുപരിചിതനായ സാഹിത്യകാരനുമായ ശ്രീ മുരളി ജെ നായര്‍ നേതൃത്വം നല്‍കുമെന്ന് ലാനാ ഭാരവാഹികള്‍ അറിയിച്ചു. മലയാളത്തിലും, ഇംഗ്ലീഷിലും ഒരുപോലെ സാഹിത്യ മേഖലകളില്‍ സര്‍ഗവാസന തെളിയിച്ചിട്ടുള്ള മുരളിയുടെ നോവലുകളും, കഥകളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലും മുരളിയുടെ രചനകള്‍ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. വടക്കേ അമേരിക്കയിലെ മലയാള സാഹിത്യകാരന്മാരുടെ സമന്വയ സംഘടനയായ ലാനായുടെ ഇരുപതാം വാര്‍ഷിക സമ്മേളനത്തില്‍ സാംസ്‌ക്കാരിക സാഹിത്യ പ്രാധാന്യമുള്ള ഏതെങ്കിലും പ്രത്യേക വിഷയം ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തണമെന്ന് താല്‍പ്പര്യമുള്ളവര്‍. ഓഗസ്റ്റ് 30ന് മുമ്പായി പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുരളിയെ mjnair@aol.com എന്ന ഈമെയില്‍ അഡ്രസ്സില്‍ ബന്ധപ്പെടേണ്ടതാണ്.
കഥകള്‍, കവിതകള്‍, ലഘു ലേഖനങ്ങള്‍ എന്നിവ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ രചനകള്‍ ലാനാ ജനറല്‍ സെക്രട്ടറി ജെ മാത്യൂസിന് jmathews335@gmail.com എന്ന ഇമെയില്‍ അഡ്രസ്സില്‍ അയച്ചു കൊടുക്കേണ്ടതാണ്. ലാനാ സമ്മേളനം വന്‍ വിജയമാക്കുന്നതിന് എല്ലാ സഹൃദയരുടേയും സാന്നിധ്യ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് ലാനാ പ്രസിഡന്റ് ജോസ് ഓച്ചാലിന്‍ സെക്രട്ടറി ജെ മാത്യൂസ്, ട്രഷറര്‍ ജോസന്‍ ജോര്‍ജ്ജ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.