മലയാളി നേഴ്‌സ് ഭര്‍ത്താവിനെ വെട്ടിനുറുക്കി 110 കഷണങ്ങളാക്കി: കൊടുംക്രൂരത നടന്നത് യെമനില്‍
സനാ: ഭര്‍ത്താവിനെ മലയാളി യുവതി വെട്ടിനുറുക്കി 110 കഷണങ്ങളാക്കിയാതായി റിപ്പോര്‍ട്ട്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയാണ് യെമന്‍ പൗരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.
യെമനിലെ അല്‍ദെയ്ദ് എന്ന സ്ഥലത്താണ് ദാരുണമായ കൊലപാതകം നടന്നത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കില്‍ നിറച്ചു. പിന്നീട് മൃതദേഹം താമസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. ദിവസങ്ങള്‍ക്കു ശേഷം ദുര്‍ഗന്ധം വമിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം വികൃതമാക്കിതായും പോലീസ് റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം യുവതിയെ ജോലി സ്ഥലത്തു നിന്നും കാണാതായി. വതിക്കായി അല്‍ദെയ്ദ് പോലീസ് അന്വേഷണം തുടരുകയാണ്.