ന്യൂസ് ചാനലില്‍ കയറിയ പാമ്പിനെ കണ്ട് എല്ലാവരും ജീവനും കൊണ്ട് ഓടി ; ഒരു യുവതി ഒഴികെ (വീഡിയോ)
ഓസ്‌ട്രേലിയയിലെ 9 ന്യൂസ് ചാനലിന്‍റെ ഓഫീസിലാണ് പാമ്പ് കയറിയത്. എഡിറ്റിങ് സ്യൂട്ടിലെ കമ്പൂട്ടര്‍ വയറുകള്‍ക്കിടയില്‍ ചൂളിച്ചുരുണ്ട് കിടക്കുന്ന പാമ്പിനെ കാമറാമാനാണ് ആദ്യം കാണുന്നത്. പാമ്പിനെ കണ്ട ജീവനക്കാര്‍ എല്ലാം ജീവനും കൊണ്ട് നാലുവഴിക്ക് ഓടി. ലൈവ് വാര്‍ത്ത പോകുന്ന സമയം ആയതുകൊണ്ട് അന്നേ ദിവസത്തെ വാര്‍ത്താ സംപ്രേഷണത്തെ കുറച്ചു നേരത്തേക്കെങ്കിലും തടസ്സപ്പെടുമെന്ന രീതിയിലായി കാര്യങ്ങള്‍.ഉടനെ അടുത്തുള്ള മൃഗശാലയില്‍ വിളിച്ചു പറഞ്ഞുവെങ്കിലും അവിടെ നിന്നും ആളെത്തുവാന്‍ മണിക്കൂറുകള്‍ കഴിയും എന്ന മറുപടിയാണ് ലഭിച്ചത്.
ഇതോടെ ചാനലിന്‍റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവെക്കേണ്ടിവരും എന്ന നിലയിലായി കാര്യങ്ങള്‍. അപ്പോഴാണ് ചാനലിലെ തന്നെ ഒരു ജീവനക്കാരി വന്ന് പാമ്പിനെ വെറും കൈ ഉപയോഗിച്ച് പിടികൂടിയത്. രണ്ട് മീറ്ററോളം നീളമുള്ള പാമ്പിനെ മുമ്പ് പാമ്പിനെ കൈകാര്യം ചെയ്ത് ശീലമുണ്ടെന്ന് തോന്നിക്കുന്ന തരത്തിലാണ് ജീവനക്കാരി ഒരു കമ്പിയും കവറും ഉപയോഗിച്ച് കവറിലാക്കിയത്. യുവതിയുടെ ധൈര്യം കണ്ട സഹപ്രവര്‍ത്തകര്‍ മാത്രമല്ല ആ ദൃശ്യം ഫെയ്‌സ്ബുക്കിലൂടെ കണ്ട എല്ലാവരും ഞെട്ടി എന്നതാണ് സത്യം.