നടി ആക്രമിക്കപ്പെട്ട സംഭവം: ശ്രിതാ ശിവദാസിന്റെ മൊഴിയെടുത്തു, അക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ്
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അന്വേഷണ സംഘം നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ഇന്നലെ ശ്രിതയുടെ ഉളിയന്നൂരിലെ വീട്ടിലെത്തിയാണ് പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.
ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ ശ്രിത ശിവദാസ് അക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ്. അക്രമത്തിന് ഇരയായ നടിയും ദിലീപുമായുള്ള പ്രശ്‌നങ്ങളെപ്പറ്റിയും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. നടിയുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും ദിലീപുമായി പരിചയമില്ലെന്ന് ശ്രിത പോലീസിനോട് പറഞ്ഞതായാണ് വിവരം.
സംഭവത്തിന് ശേഷം നടി ശ്രിതയുടെ വീട്ടിലെത്തിയതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയില്‍, സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ താരങ്ങളെ പോലീസ് ചോദ്യം ചെയ്തുതുടങ്ങി. നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരില്‍നിന്ന് വീണ്ടും മൊഴിയെടുത്തതായാണ് അറിയുന്നത്.
നടന്‍ ദിലീപും ആക്രമിക്കപ്പെട്ട നടിയും പങ്കെടുത്ത സ്റ്റേജ് പരിപാടിയില്‍ ഉണ്ടായിരുന്ന ആളെന്ന നിലയിലാണ് സിദ്ദിഖില്‍നിന്ന് മൊഴിയെടുത്തതെന്നാണ് സൂചന.