ഒരുവിഭാഗം സ്വകാര്യ ബസുടമകള്‍ പണിമുടക്കിലേയ്ക്ക്; 18 ന് സൂചനാ പണിമുടക്ക്, സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരം
ബസ് ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ പണിമുടക്കിലേക്ക്. ഈ മാസം 18ന് സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങാനാണ് എട്ടോളം സംഘടനകള്‍ ചേര്‍ന്ന പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ തീരുമാനം.
ജനുവരിയില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ വാഗ്ദാനങ്ങള്‍ പാലിക്കാത്തതാണ് പണിമുടക്കിലേയ്ക്ക് പോകാനുള്ള തീരുമാനത്തിന് കാരണം. വിദ്യാര്‍ഥികളുടേതുള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, ദീര്‍ഘദൂര സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് പിന്‍വലിക്കുക, സ്റ്റേജ് ക്യാരേജുകളുടെ വര്‍ദ്ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.