എംപിമാരുടെ വേതനം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വര്‍ദ്ധിപ്പിച്ചത് 400 ശതമാനം
പത്തു വര്‍ഷത്തിനിടെ ഇന്ത്യയിലെ എം.പിമാരുട ശമ്പളത്തില്‍ 400 ശതമാനം വര്‍ദ്ധനവ് ഉണ്ടായി എന്ന് കണക്കുകള്‍. പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നത് അനുസരിച്ച് ജോലിയോ ഉത്തരവാദിത്തമോ കൂടുന്നില്ലെന്നും ലോക്‌സഭയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബി.ജെ.പി. എം.പി. വരുണ്‍ഗാന്ധിയാണ് എം.പിമാര്‍ തന്നെ ശമ്പളം നിശ്ചയിക്കുന്നതിനെ ചോദ്യം ചെയ്ത് ലോക്‌സഭിയില്‍ കണക്കുകള്‍ അവതരിപ്പിച്ചത്. സ്വന്തം ശമ്പളം എം.പിമാര്‍ തന്നെ നിശ്ചയിക്കുന്നതിനു പകരം ബ്രിട്ടീഷ് മാതൃകയില്‍ ഇതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് പാര്‍ലമെന്റിലെ എം.പിമാര്‍ക്ക് പത്തു വര്‍ഷത്തിനിടയില്‍ 13 ശതമാനം ശമ്പള വര്‍ദ്ധന മാത്രമാണുണ്ടായത്. ലോക് സഭ സമ്മേളിക്കുന്ന ദിവസങ്ങള്‍ കുറയുമ്പോഴാണ് എം.പിമരുടെ ശമ്പളത്തില്‍ പത്തു വര്‍ഷത്തിനിടയില്‍ അന്യായ വര്‍ദ്ധനയുണ്ടായത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 18000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നും നമ്മുടെ ശ്രദ്ധ എവിടെയാണെന്നും പാര്‍ലമെന്റില്‍ വരുണ്‍ ഗാന്ധി ചോദിച്ചു.