നൂറ്റാണ്ടിന്റെ സ്മരണകളുമായി അക്ഷരമുറ്റത്ത് അവര്‍ ഒത്തുചേര്‍ന്നു; അപൂര്‍വ്വ സംഗമത്തിന് വേദിയായത് എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍
എടത്വ: മുന്‍ അദ്ധ്യാപകരും തങ്ങളെ പഠിപ്പിക്കുന്ന അദ്ധ്യാപകരും തങ്ങളുടെ സ്‌കൂള്‍ മുറ്റത്തെ വാകമരച്ചുവട്ടില്‍ ഒരുമിച്ചു കൂടിയപ്പോള്‍ ക്ലാസ് മുറിയില്‍ ഇരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൗതകം.മാതൃവിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ മുറ്റത്ത് പന്ത്രണ്ട് പതിറ്റാണ്ടുകളുടെ പെരുമയുമായി തണല്‍ വിരിച്ച് നില്‍ക്കുന്ന വാകമരചുവട് ആണ് അപൂര്‍വ്വ സംഗമത്തിന് സാക്ഷ്യം വഹിച്ചത്.
ഓര്‍മ്മകള്‍ നുണഞ്ഞും കളിവാക്കുകള്‍ ചൊല്ലിയും സ്വപ്നങ്ങള്‍ നെയ്ത് കൂട്ടിയ വിദ്യാലയ മുറ്റത്ത് അവര്‍ ഇരുന്ന് അനുഭവങ്ങള്‍ പങ്ക് വെയ്ക്കുന്നതിനിടയില്‍ ഉച്ചഭാഷിണിയിലൂടെ പതിവുപോലെ ദേശിയ ഗാനം മുഴങ്ങിയപ്പോര്‍ വിമുക്ത ഭടന്‍മാര്‍ ഉള്‍പെടെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എഴുന്നേറ്റ് നിന്ന് രാഷ്ട്ര സനേഹം വെളിപെടുത്തി. സായാഹ്ന മണിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പുസ്തക കെട്ടുകളമായി പുറത്തേക്ക് ചാടിയിരുന്നവര്‍ കഴിഞ്ഞ ദിവസി മാതൃവിദ്യാലയ മുറ്റത്ത് മണിക്കൂറുകള്‍ ചെലവഴിച്ചെങ്കിലും ആര്‍ക്കും പരാതിയോ പരിഭവങ്ങളോ ഇല്ലായിരുന്നു. അദ്ധ്യാത്മിക – സാഹിത്യം കായിക – സാമൂഹ്യ രംഗങ്ങളില്‍ മലയാളി സമൂഹത്തിന് മാതൃകയും എടത്വായുടെ യശസ്സ് ഉയര്‍ത്തി പിടിച്ച എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിന്റെ
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പരസ്പരം സൂചിപ്പിച്ചപ്പോള്‍ തങ്ങളുടെ മാതൃവിദ്യാലയത്തിന്റെ മഹത്തായ പാരമ്പര്യവും പെരുമയും തങ്ങള്‍ തിരിച്ചറിഞ്ഞു; അദ്ധ്യയന നിലവാരത്തോടൊപ്പം മതസൗഹാര്‍ദ്ധത്തിന്റെയും ചിട്ടയായ അച്ചടക്കവും സന്മാര്‍ഗിക നിലവാരവും ഉയര്‍ത്തി പിടിച്ച് മഹത്തായ പാരമ്പര്യമുള്ള സ്‌കൂളിന്റെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയായതില്‍ അഭിമാനം കൊളളുകയും തങ്ങളാല്‍ ആവോളം സ്‌കൂളിന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ പങ്കാളിയാകുമെന്ന് വാഗ്ദാനവും നല്‍കി. അന്തരിച്ച ഗുരുശ്രേഷ്ഠന്‍മാരെ സ്മരിക്കുകയും ചെയ്തു.
123 വര്‍ഷത്തിലാധ്യമായിട്ടാണ് ഇതു പോലെ ഒരു പൂര്‍വ്വ വിദ്യാത്ഥി സംഗമം എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്ളില്‍ നടന്നത്.
പ്രായം കൊണ്ടും കര്‍മ്മമേഖലകള്‍ കൊണ്ടും വ്യത്യസ്ഥങ്ങളായവര്‍ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടില്‍ ഏകോദര സഹോദരങ്ങളായി മാറി. 2020 ല്‍ കൊണ്ടാടുന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടേയും വിദ്യാലയ വികസന പദ്ധതികളുടേയും രൂപരേഖ തയ്യാറാക്കുന്നതിന് ചേര്‍ന്ന അലോഷ്യന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍ മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
പി .ടി .എ പ്രസിഡന്റ് ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ തോമസുകുട്ടി മാത്യു ആമുഖ പ്രഭാഷണം നടത്തി.
വിവിധ പ്രദേശങ്ങളില്‍ അലോഷ്യന്‍ ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു. ഓരോരുത്തര്‍ തങ്ങളുടെ സമകാലീകരായ സുഹൃത്തുക്കളായ പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായി സ്വാതന്ത്യദിനത്തില്‍ വീണ്ടും ഒന്നിക്കുവാന്‍ തീരുമാനിച്ചു.
പ്രസ്തുത യോഗത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ വിമുക്തഭടന്‍മാരെ ആദരിക്കും.
ജോര്‍ജ് തോമസ് പീടികയില്‍ , ജോജി കരിക്കംമ്പളളി , ഒ.വി. ആന്റണി, കെ. തങ്കച്ചന്‍, വിശ്വന്‍ വെട്ടത്തില്‍, പി.വി നാരായണ മേനോന്‍, ആന്റണി ഫ്രാന്‍സിസ് ,ജോര്‍ജ് തോമസ് കളപ്പുര, ഏലിയാമ്മ ജോസഫ് ,ജോസുകുട്ടി സെബാസ്റ്റ്യന്‍ ,കെ.എം മാത്യു , സില്‍ജോ സി. കണ്ടത്തില്‍, ജയന്‍ പുന്നപ്ര ,ജോബിമോന്‍ ജോസഫ്, എസ് സനില്‍ കുമാര്‍, ജോസ് ജെ. വെട്ടിയില്‍, ബിനോമോന്‍, ബേബിച്ചന്‍ മനയില്‍ , ജെറി പറപള്ളില്‍ , ജോര്‍ജുകുട്ടി തോട്ടു കടവില്‍ , സേവ്യര്‍ മാത്യൂ, കുഞ്ഞുമോന്‍ പട്ടത്താനം, ടോമിച്ചന്‍ കളങ്ങര ,തങ്കച്ചന്‍ വൈപ്പിന്‍ മഠം എന്നിവര്‍ പ്രസംഗിച്ചു.
ആലോഷ്യന്‍ ഗ്രാമ സഭകള്‍ രൂപികരിക്കുന്നതിന് മുന്നോടിയായി ഉള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സദസ് ആഗസ്റ്റ് 15 ന് 9.30 ന് സ്‌കൂള്‍ അങ്കണത്തില്‍ ചേരുമെന്നും മേഖല കണ്‍വീനര്‍മാരെയും പ്രവാസി കോര്‍ഡിനേറ്റര്‍മാരെയും തെരെഞ്ഞെട്ടുക്കുമെന്നും മാനേജര്‍ റവ.ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ അറിയിച്ചു.
Dr.Johnson Vaalayil Edicula.
Post Box No.7
Edathua.689573
9495537661