ഷാരൂഖ് ഖാനു പണികിട്ടി; വക്കീല്‍ നോട്ടീസ് ഷേവിങ് ക്രീമിനു ഗുണമേന്‍മ ഇല്ലെന്നതിനാല്‍

നടന്‍ ഷാരുഖ് ഖാന്‍ സാക്ഷ്യപ്പെടുത്തിയ ഷേവിങ് ക്രീം ഉപയോഗിച്ച ഭോപ്പാലുകാരന് പണി കിട്ടി. പക്ഷെ കിട്ടിയ പണി തിരിച്ച് കൊടുക്കാനും കക്ഷി മറന്നില്ല. ക്രീം ഉപയോഗിച്ച് മുഖത്ത് മുഴുവന്‍ പാടുകളും അസ്വസ്ഥതകളും അനുഭവപ്പെട്ട രാജ്കുമാര്‍ പാണ്ഡെ ആണ് ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

പരസ്യത്തില്‍ ‘ഇന്ത്യയിലെ നമ്പര്‍വണ്‍ ഷേവിങ് ക്രീം’ എന്ന തെറ്റിദ്ധാരണാ പരത്തി ജനങ്ങളെ കബളിപ്പിച്ചുവെന്നാണ് കേസ്.പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് പരസ്യത്തില്‍ അഭിനയിച്ച ടന്‍ ഷാരൂഖ് ഖാനും ഉത്പന്നം നിര്‍മിച്ച കമ്പനിക്കും വിറ്റ കട ഉടമയ്ക്കും വക്കീല്‍ നോട്ടീസയച്ചു.

ഷാരൂഖ് ഖാന്‍ പരസ്യ മോഡലായ വി ജോണ്‍ എന്ന ഷേവിങ് ക്രീം ഗുണമേന്മ ഇല്ലാത്തതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ പണം വാങ്ങി പരസ്യത്തില്‍ അബിനയിച്ച ഷാരൂഖ് ഖാനും പെട്ടിരിക്കുകയാണിപ്പോള്‍.