താന്‍ സാക്ഷിയല്ല; ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ചറിയാം, എല്ലാവര്‍ക്കും അറിയുന്ന കാര്യമാണത്‌

ദിലീപ് ആദ്യം വിവാഹം ചെയ്തത് മഞ്ജു വാര്യരെ അല്ലെന്നും മറ്റൊരാളെ വിവാഹം ചെയ്തതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വിശദീകരണവുമായ് മിമിക്രി താരം അബി രംഗത്ത്. നേരത്തെ ഈ വിവാഹത്തെക്കുറിച്ച് ദിലീപുമായി അടുപ്പമുള്ളവരില്‍ നിന്ന് പോലീസ് ചോദിച്ചറിഞ്ഞതായും അബിയുടെ മൊഴിയെടുത്തതായും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

എന്നാല്‍ തന്റെ മൊഴിയെടുത്തെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നടനും മിമിക്രി താരവുമായ അബി പറഞ്ഞു. ഇങ്ങനെയൊക്കെ നുണ വന്നാല്‍ മാധ്യമങ്ങളെ ആരും വിശ്വസിക്കാതെ പോകും. അടിസ്ഥാന രഹിതമാണ് ഈ ചാനലുകള്‍ നല്‍കിയ വാര്‍ത്ത. ഇദ്ദേഹം കല്യാണം കഴിച്ചു എന്നുള്ളത് ഞാന്‍ കേട്ടിട്ടുണ്ട്.

എന്ന് കരുതി ഞാന്‍ സാക്ഷിയോ ആ കല്യാണം എവിടെ നടന്നുവെന്നതോ എനിക്ക് അറിയില്ല. ഇപ്പോള്‍ വാര്‍ത്തയില്‍ പറഞ്ഞപ്പോഴാണ് ദേശത്തെ രജിസ്റ്റര്‍ ഓഫീസിലാണെന്ന് അറിഞ്ഞതെന്നും അബി പറഞ്ഞു.

ദിലീപുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ഒരു ഘട്ടത്തിലും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അബി ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു ‘ദിലീപ് ആദ്യവിവാഹം കഴിച്ചതായി പറഞ്ഞ് കേട്ട അറിവ് എനിക്കുണ്ട്.

അത് പ്രേമിച്ച പെണ്ണിനെയാണെന്നും അറിയാം. അതിന് ശേഷം അത് ഡിവോഴ്‌സ് ആയോ സാക്ഷി ആരൊക്കെയാണെന്നോ ഒന്നും അറിയില്ല. ദിലീപ് എന്റെ ട്രൂപ്പില്‍ വന്ന സമയത്തെ അറിവും അടുപ്പവുമാണ് ഉണ്ടായിരുന്നത്.

‘ദിലീപിന്റെ കൂട്ടുകാരില്‍ നിന്നാണ് ഈ വിവാഹത്തെക്കുറിച്ച് കേട്ടത്. അന്ന് ആരൊക്കെയോ പുള്ളിയെ കൊണ്ടുപോയി കല്യാണം കഴിപ്പിച്ചെന്നും രജിസ്റ്റര്‍ ചെയ്‌തൊന്നുമൊക്കെ കേട്ടിട്ടുണ്ട്.

അത് അന്നത്തെ കാലഘട്ടത്തിലുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് പുതിയ കാര്യവുമല്ല.’അവര്‍ തമ്മില്‍ ആത്മാര്‍ത്ഥമായ പ്രണയം ആയിരുന്നുവെന്നും കേട്ടിരുന്നതായി അബി പറയുന്നു.