ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവല്ല; മുമ്പ് ബന്ധുവിന്റെ മകളെ വിവാഹം ചെയ്തു
മഞ്ജു വാര്യര്‍ക്ക് മുന്‍പേ ദിലീപ് വിവാഹം കഴിച്ചിരുന്നതായി സൂചന. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് ആദ്യം വിവാഹം കഴിച്ചത്. ആലുവ ദേശം രജിസ്റ്റര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്താണ് വിവാഹം നടന്നത്.
ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടരുകയാണ്. അതേ സമയം മിമിക്രി താരം അഭിയാണ് വിവാഹത്തിന് സാക്ഷി എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.
മിമിക്രി ചലച്ചിത്രതാരം അബിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു ഇത് സംബന്ധിച്ച വിവരം തേടാനാണെന്ന് കരുതുന്നു. എന്നാല്‍ ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത് മംഗളം ടിവി ആണ്.