ഇന്ത്യ പ്രസ് ക്ലബ് ഷിക്കാഗോ സമ്മേളനത്തിന് പിന്തുണയുമായി ഹരിപിള്ള
പി. പി. ചെറിയാന്‍
ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ നടത്തുന്ന ഏഴാമത് ദേശീയ സമ്മേളനത്തിന് സര്‍വ്വവിധ പിന്തുണയും നല്‍കുമെന്ന് ഡാലസില്‍ നിന്നുള്ള ഹരി പിള്ള സിപിഐ അറിയിച്ചു. മാധ്യമ രംഗത്തു ഇന്ത്യ പ്രസ് ക്ലബ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഹരിപിള്ള പ്രത്യേകം അഭിനന്ദിച്ചു. അമേരിക്കന്‍ മലയാളികളുടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തൂലമാണെന്ന് ഹരിപിള്ള അഭിപ്രായപ്പെട്ടു. അമേരിക്കിയലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിന് വിജയാശംസ കള്‍ നേരുന്നതായും ഹരിപിള്ള പറഞ്ഞു.
കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റായി രണ്ടു തവണ ചുമതല വഹിച്ചിട്ടുള്ള ഹരിപിള്ള ഡാലസിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഭാര്യ: ഉഷാ പിള്ള, മക്കള്‍: രതീഷ്, രേഖ, മാതാവ്: ചെല്ലമ്മ.