ഓവനില്ലാതെ മൈദ ബിസ്‌ക്കറ്റ് തയ്യാറാക്കുന്ന വിധം

ഓവനില്ലാതെ മൈദ ബിസ്‌ക്കറ്റ് തയ്യാറാക്കുന്ന വിധം

ചേരുവകകള്‍:

മൈദ ഒരു കപ്പ്

പഞ്ചസാര മുക്കാല്‍ കപ്പ്

പാല്‍ അര കപ്പ്

ബട്ടര്‍/നെയ്യ് 2 ടേബിള്‍ സ്പൂണ്‍

 

 

 

 

 

 

ഉപ്പ്  ഒരു നുള്ള്

എണ്ണ ആവശ്യത്തിന്

 

 

തയ്യാറാക്കുന്ന വിധം:

ആദ്യം പഞ്ചസാര നന്നായി പൊടിച്ചെടുക്കുക. പൊടിച്ച പഞ്ചസാരയും ബട്ടറും ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.

ഈ മിക്‌സിലേക്ക് മൈദമാവു ചേര്‍ക്കുക. വീണ്ടും നന്നായി മിക്‌സ് ചെയ്യുക. പാല് അല്‍പ്പം അല്‍പ്പമായി  ഒഴിച്ച് മാവു കുഴക്കുക. ചപ്പാത്തിമാവിന്റെ  പരുവത്തില്‍ കുഴച്ചെടുക്കുക. കുഴച്ച മാവ് അര മണിക്കൂര്‍ അടച്ചു  മാറ്റി വയ്ക്കുക.

ശേഷം വലിയ ഉരുളകളാക്കി എടുത്ത് മാവു തൊടാതെ കട്ടിയില്‍ പരത്തി എടുക്കുക. ഇതിനെ നീളത്തില്‍ മുറിച്ചതിനു ശേഷം ചെറിയ സ്‌ക്വയര്‍ പീസുകളായി മുറിക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് എണ്ണ ഒഴിച്ച് നന്നായി ചൂടായതിനു ശേഷം കട്ട് ചെയ്തു വച്ച പീസുകള്‍ എണ്ണയില്‍ മൊരിച്ചെടുക്കുക.

കുറിപ്പ് : പുളിപ്പില്ലാത്ത ബട്ടര്‍ വേണം ഉപയോഗിക്കാന്‍