താമരശ്ശേരി ചുരത്തില്‍ വാഹനാപകടം കുട്ടികളടക്കം ആറുപേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് താമരശേരി ചുരത്തിന സമീപം അടിവാരത്ത് ബസ് ജീപ്പിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. നാലു പേര്‍ക്കു പരുക്കേറ്റു. കൊടുവള്ളി കരുവന്‍പൊയില്‍ വടക്കേക്കര ഷാജഹാന്റെ മകന്‍ മുഹമ്മദ് നിഷാന്‍(8), ഒടുവന്‍ചാല്‍ സ്വദേശി പ്രമോദ് എന്നിവരാണ് മരിച്ച രണ്ട് പേര്‍. മരിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല.

പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ടു വന്ന ബസ് ജീപ്പിലും മറ്റൊരു കാറിലും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് വയനാട് റൂട്ടില്‍ ഗതാഗതം തടസപ്പെട്ട നിലയിലാണ്. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.