9 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ ബഹറിനില്‍ കുടുങ്ങിക്കിടന്ന മലയാളിയ്ക്ക് ലാല്‍ കെയേഴ്സിന്റെ സഹായം
ബഹറിന്‍ ലാല്‍ കെയേഴ്സിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാജകേസുകളെ തുടര്‍ന്ന് ഒമ്പത് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ ബഹ്രൈനില്‍ കുടുങ്ങിക്കിടന്ന തൃശൂര്‍ സ്വദേശി ആന്റണി ഇഗ്നെഷ്യസിനു നാട്ടിലേക്കു തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ് കൈമാറി.
ഇഗ്നെഷ്യസിനു ബഹ്റൈന്‍ ലാല്‍ കെയെര്‍സ് ചാരിറ്റി കണ്‍വീനര്‍ നന്ദന് വിമാനടിക്കറ്റും, അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാറും ഇഗ്നെഷ്യസിനു കൈ മാറി. കിഷോര്‍, ലാല്‍ കെയെര്‍സ് സെക്രെട്ടറി എഫ്.എം. ഫൈസല്‍, ട്രഷറര്‍ ഷൈജു, മറ്റു എക്സിക്യുട്ടീവ് അംഗങ്ങള്‍ ആയ രാജേഷ്, തോമസ് ഫിലിപ്പ്, അനു എബ്രഹാം, നവീന്‍ നമ്പ്യാര്‍ എന്നിവര്‍ സംബന്ധിച്ചു.