ഇന്ത്യന്‍ റെയില്‍വേയ്ക്ക് അമേരിക്കന്‍ കരുത്ത്; ഡീസല്‍ എഞ്ചിനുകള്‍ എത്തിക്കുന്നത് അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലട്രിക്ക്‌സ്‌

ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇനി പുതിയ ഡീസല്‍ എന്‍ഞ്ചിനുകള്‍ എത്തിക്കുന്നത് അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്ക്. റെയില്‍വേയ്ക്കു വേണ്ടി രണ്ട് തരത്തിലുള്ള ഡീസല്‍ എന്‍ഞ്ചിനുകളാണ് ജനറല്‍ ഇലക്ട്രിക് നിര്‍മ്മിക്കുക. രണ്ട് കാബുകളുള്ള 4500 ഹോഴ്‌സ് പവര്‍ ഡീസല്‍ എഞ്ചിനും 6000 ഹോഴ്‌സ് പവറുള്ള എന്‍ഞ്ചിനും. ഇങ്ങനെ മൊത്തം ആയിരം എന്‍ഞ്ചിനുകള്‍ നിര്‍മ്മിക്കാനാണ് കരാര്‍. 250 കോടി ഡോളറിന്റെ കരാറാണിത്.

പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 40 എന്‍ഞ്ചിനുകള്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യും.് ഈ വര്‍ഷം അവസാനത്തോടെ അത് ഇന്ത്യയിലേക്കെത്തും. ബാക്കി എന്‍ഞ്ചിനുകള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് പദ്ധതി.

ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന എന്‍ഞ്ചിന്റെ ആദ്യമോഡല്‍ കഴിഞ്ഞ ജൂണിലാണ് കമ്പനി ആദ്യമായി പുറത്തിറക്കിയത്. രണ്ട് മാസത്തെ പരീക്ഷണ ഓട്ടത്തിനു ശേഷം എന്‍ഞ്ചിന്‍ ഇപ്പോള്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ബിഹാറിലെ മര്‍ഹൗറയിലാവും ജനറല്‍ ഇലക്ട്രിക്കിന്റെ ഇന്ത്യയിലെ എന്‍ഞ്ചിന്‍ നിര്‍മ്മാണ പ്ലാന്റ്. ഡീസല്‍ എന്‍ഞ്ചിനുകളുടെ നിര്‍മ്മാണത്തിനു ശേഷം 2018 ആദ്യ പാദം മുതല്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ട എന്‍ഞ്ചിനുകള്‍ ഈ പ്ലാന്റിലാവും നിര്‍മ്മിക്കുക.

4500 ഹോഴ്‌സ് പവറിലുള്ള 700 എഞ്ചിനുകളും 6000 ഹോഴ്‌സ് പവറിലുള്ള 300 എഞ്ചിനുകളുമാണ് ഇന്ത്യന്‍ റെയില്‍വേ ജനറല്‍ ഇലക്ട്രിക്കില്‍ നിന്ന് വാങ്ങുക. ഉത്തര്‍പ്രദേശിലെ റോസയിലും ഗുജറാത്തിലെ ഗാന്ധിധാമിലും എന്‍ഞ്ചിന്റെ മെയിന്റനന്‍സ് പ്ലാന്റുകള്‍ നിര്‍മ്മിക്കാനും ജനറല്‍ ഇലക്ട്രിക്കല്‍സിന് പദ്ധതിയുണ്ട്.