അത് ദിലീപിന്റെ നാടകം; മാനസിക സമ്മര്‍ദ്ദമുണ്ട്, ആരോഗ്യ നില മോശമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചന കുറ്റത്തിന് ജയില്‍ കഴിയുന്ന ദിലീപിന്റെ ആരോഗ്യ നില മോശമാണെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് ജയില്‍ അധികൃതര്‍. സാധാരണ ജയിലിലെത്തുന്നവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ദിലീപിനുമുണ്ട്. എന്നാല്‍ ഗുരുതരമായ ഒരു ആരോഗ്യ പ്രശ്‌നങ്ങളും ദിലീപിനില്ലെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
ആശുപത്രിയിലേക്ക് മാറ്റാന്‍ ദിലീപ് ജയിലിനുള്ളില്‍ നടത്തുന്ന നാടകമാണ്, ഈ അവശതയെന്നാണ് കിട്ടുന്ന വിവരം. അടിക്കടി ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതും ഛര്‍ദ്ദിയും ദിലീപിന്റെ ആരോഗ്യ നില മോശമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ പൂര്‍ത്തിയാകും. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ കൂടി കിട്ടാനുണ്ടെന്നും അവ കൂടി ലഭിച്ചാല്‍ ജാമ്യഹര്‍ജി നല്‍കുമെന്നും അഭിഭാഷകന്‍ ബി. രാമന്‍പിള്ള പറഞ്ഞു.
ഇതിനിടെ ആലുവ സബ്ജയിലില്‍ ദിലീപിന് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായും ആരോപണങ്ങളുണ്ട്. മറ്റുള്ളവര്‍ക്കില്ലാത്ത ആനുകൂല്യങ്ങള്‍ ദിലീപിന് ലഭിക്കുന്നതായി ജയിലില്‍ കഴിഞ്ഞ് മോചിതനായ പെരുമ്പാവൂര്‍ സ്വദേശിയാണ് വെളിപ്പെടുത്തിയത്. ജയിലില്‍ ദിലീപിന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു ഇയാള്‍.
ദിലീപ് പകല്‍ പലപ്പോഴും സെല്ലില്‍ ഉണ്ടാകാറില്ലെന്നും. ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മുറിയിലാണ് ദിലീപ് കഴിയുന്നതെന്നും ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണമാണ് ദിലീപിനും നല്‍കുന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു.