വിലക്ക് നിലനില്‍ക്കില്ല; ശ്രീശാന്ത് വീണ്ടും കളിക്കളത്തിലെത്തുമോ, വിലക്ക് നീക്കിയത് ഹൈക്കോടതി

കോഴ വിവാദത്തില്‍ അകപ്പെട്ട ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് പൂര്‍ണമോചനം. അന്താരാഷ്ട്രാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീക്കി. ബി.സി.സി.ഐ. വിലക്ക് നിലനില്‍ക്കില്ലെന്ന് വിധിപ്രസ്താവത്തില്‍ കോടതി വ്യക്തമാക്കി.

വിലക്കിന് ആധാരമായ കാരണം തന്നെ നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. പിന്നെ എന്തുകൊണ്ടാണ് ബി.സി.സി.ഐ. വിലക്ക് തുടരുന്നതെന്നും കോടതി ചോദിച്ചു. ശ്രീശാന്തിന് സ്വാഭാവിക നീതി ലഭിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി വിലക്ക് നീക്കിയത്.

നേരത്തെ ശ്രീശാന്തടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ പട്യാല ഹൗസ് കോടതി കേസ് തന്നെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ബി.സി.സി.ഐ. വിലക്ക് പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ അപേക്ഷയുമായി ക്രിക്കറ്റ് ഭരണസമിതകളുടെ മുന്നില്‍ ശ്രീശാന്ത് എത്തിയിരുന്നെങ്കിലും ബി.സി.സി.ഐ. കനിഞ്ഞിരുന്നില്ല. പിന്നീടാണ് ശ്രീശാന്ത് കേരള ഹൈക്കോടതിയെ സമീപിച്ചത്.