മുഖ്യമന്ത്രി സഭയില്‍ പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കെട്ടുക്കഥ; റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല കുമ്മനം

ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കെട്ടുക്കഥയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

ഒരു പക്ഷത്തെ മാത്രം കുറ്റക്കാരാക്കാന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉപയോഗിക്കുകയാണ്. വീഴ്ച പറ്റിയത് സര്‍ക്കാരിനും പോലീസിനുമാണെന്ന് ബോധ്യപ്പെട്ടുവെന്നും സര്‍ക്കാര്‍ ഭൂമിയെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ സ്ഥിതിക്ക് ചെറുവളളി എസ്റ്റേറ്റ് ഏറ്റെടുക്കണമെന്നും ഭൂമി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളെജ് അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനായിട്ടാണ് ബി.ജെ.പി. ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി ഇന്ന് സൂചിപ്പിച്ചിരുന്നു.

രാജശേഖരന്റെ വാര്‍ത്താസമ്മേളനം