ഓട്സ് ലഡ്ഡു തയ്യാറാക്കുന്ന വിധം
ഓട്സ് ലഡ്ഡു തയ്യാറാക്കുന്ന വിധം
ചേരുവകള്‍ :
ഓട്സ്- 1 കപ്പ് (അളവ് കപ്പ് )
പൊട്ടുകടല – മൂന്ന് ടീസ്പൂണ്‍
അണ്ടിപരിപ്പ് – രണ്ട് ടീസ്പൂണ്‍
തേന്‍- രണ്ട് ടീസ്പൂണ്‍
ഈന്തപ്പഴ സിറപ്പ്- 3 ടീസ്പൂണ്‍
പാല്‍പൊടി- 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് ഓട്സ് മൂന്നോ നാലോ മിനിറ്റ് തുടരെ ഇളക്കുക. തീ കുറച്ചുവച്ച്, കരിഞ്ഞു പോകാതെ മണം വരുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. മണം വന്നുകഴിഞ്ഞാല്‍ ഒരു പ്ലേറ്റിലേക്ക് മാറ്റുക.
ഇനി എടുത്ത് വച്ചിരിക്കുന്ന പൊട്ടുകടലയും അണ്ടിപരിപ്പും പാനിലേക്ക് ഇട്ട് പച്ച മണം മാറുന്നതുവരെ വറക്കുക. വറുത്ത് വച്ചിരിക്കുന്ന ഓട്സും പൊട്ടുകടലയും അണ്ടിപ്പരിപ്പും മിക്സിയുടെ ജാറില്‍ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ പാല്‍പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ഇതു കുഴിവുള്ള പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ഈന്തപ്പഴ സിറപ്പും തേനും ചേര്‍ത്ത് നന്നായി കുഴച്ച് ഉരുട്ടിയെടുക്കുക.
കുറിപ്പ്: നെയ്യോ എണ്ണയോ ഉപയോഗിക്കാതെ ഉരുട്ടിയെടുക്കുന്നതിനു വേണ്ടിയാണു ഈന്തപ്പഴ സിറപ്പ് ഉപയോഗിക്കുന്നത്, ഈന്തപ്പഴ സിറപ്പ് കൈവശം ഇല്ലാത്തവര്‍ തേന്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാകും.