‘ ഈ മ യൗ ‘ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി, പെല്ലിശ്ശേരി വിസ്മയത്തിനായി ആരാധകര്‍

അങ്കമാലി ഡയറീസിനുശേഷം മലയാളസിനിമയില്‍ വ്യത്യസ്തതയുമായി എത്തുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. പേരിലും അവതരണത്തിലും കൗതുകവുമായി പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘ഈ മ യൗ’ എന്ന ഞെട്ടിക്കുന്ന പേരാണ ചിത്രത്തിന്. ഈശോ മറിയം ഔസേപ്പിന്റെ ചുരുക്കമാണിത്.

കൊച്ചിയിലെ ഒരു കടലോര ഗ്രാമം പശ്ചാത്തലമാക്കിയുളള ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കുന്നതാണ്. മീന്‍പിടുത്തക്കാരുടെ കഥയാണ് പറയുന്നത് എന്ന സൂചന നല്‍കുന്ന പോസ്റ്ററില്‍ തീരത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കൊപ്പം ഒരു പടുകൂറ്റന്‍ ശവപ്പെട്ടിയും കിടക്കുന്നതാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ഇതിനൊപ്പം ലിജോ കുറിച്ചു: പുതിയ സിനിമ തുടങ്ങി. ഒരു കൊച്ചു സിനിമ ഒരുപാട് ഇഷ്ടമുളള സിനിമ. രാജേഷ് ജോര്‍ജ്ജ് കുളങ്ങരയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എഴുത്തുകാരനായ പി എഫ് മാത്യൂസിന്റേതാാണ് തിരക്കഥ.

ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. രാജേഷ് ജോര്‍ജ് കുളങ്ങര നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന പി.എഫ്. മാത്യൂസാണ്. ഷൈജു ഖാലിദാണ് ക്യാമറ. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്‍.